പാലക്കാട്: മലബാറിലെ കടുത്ത യാത്രാത്തിരക്കിന് ആശ്വാസമായി ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ഓടിക്കുന്ന പുതിയ ട്രെയിൻ മൂന്നു മാസത്തേക്കുകൂടി നീട്ടി റെയില്‍വേ. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്. ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിൻ (06031) ആദ്യം ജൂലൈ രണ്ടു മുതല്‍ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബര്‍ 30 വരെയും കണ്ണൂര്‍-ഷൊര്‍ണൂര്‍ ട്രെയിൻ (06032) ഒക്ടോബര്‍ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങള്‍ക്ക് മാറ്റമില്ല. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കണ്ണൂരിലേക്കും ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഷൊര്‍ണൂരിലേക്കുമാണ് സര്‍വിസ് നടത്തുക.
ട്രെയിൻ കാസര്‍കോട്ടേക്ക് നീട്ടണമെന്നും സര്‍വിസ് ആഴ്ചയില്‍ ആറു ദിവസമാക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും പരിഗണിച്ചിട്ടില്ല. ശനിയും തിങ്കളുമാണ് യാത്രക്കാരുടെ തിരക്ക് ഏറ്റവുമധികമുള്ളത്. ഈ ദിവസങ്ങളിൽ വണ്ടിയില്ലാത്തതിനാൽ നിലവിലെ ദുരിതത്തിന് അറുതിവരാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.