കൊച്ചി: കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയ കോട്ടയം ബാറിലെ 28 അഭിഭാഷകർ ആറുമാസം സൗജന്യ നിയമസഹായം ചെയ്യണമെന്ന് ഹൈകോടതി. സംഭവത്തിൽ അഭിഭാഷകർ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മാപ്പ് പറഞ്ഞതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് സൗജന്യ നിയമസഹായം നൽകാൻ കോടതി നിർദേശിച്ചത്. ഇതിന് തയാറാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. ലീഗൽ സർവിസസ് അതോറിറ്റി വഴി നിയമസഹായം നൽകാനാണ് നിർദേശം. ഇത് ഇവരുടെ പ്രാക്ടീസിന് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലായിരുന്നു അഭിഭാഷകർ വനിതാ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയത്. ഇതേതുടർന്ന് ബാർ അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവർക്കെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.