തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഒന്‍പത് പ്രത്യേക കാമ്പ് സംഘടിപ്പിക്കുമെന്ന് വനിത കമീഷന്‍

തിരുവനന്തപുരം:തീരദേശത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ ഒന്‍പത് പ്രത്യേക കാമ്പ് സംഘടിപ്പിക്കുമെന്ന് വനിത കമീഷന്‍. ആദ്യ കാമ്പ് നവംബര്‍ ഒന്‍പത്, 10 തീയതികളിൽ കൊല്ലം ജില്ലയിലെ തീരദേശ മേഖലയില്‍ നടക്കും. കാമ്പിന്റെ ഭാഗമായി ഗാര്‍ഹിക പീഡന നിരോധന നിയമം 2005 എന്ന വിഷയത്തില്‍ പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ നവംബര്‍ ഒന്‍പതിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാര്‍ വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. നവംബര്‍ 10ന് രാവിലെ 8.30ന് തീരദേശ മേഖലയില്‍ വനിത കമീഷന്റെ സന്ദര്‍ശനം. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി യോഗം ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. കൊല്ലം എംഎല്‍എ എം. മുകേഷ് വിശിഷ്ടാതിഥിയാകും.

മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ സ്ത്രീകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍, ഗാര്‍ഹിക പീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള അപര്യാപ്തതകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തീരദേശ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവിടുത്തെ ഭൗതിക, സാമൂഹ്യ സാഹചര്യങ്ങളും നേരിട്ടു മനസിലാക്കുന്നതിനായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

Tags:    
News Summary - The Women's Commission will organize nine special camps to study the problems of coastal women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.