തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയ മണത്തല സ്വാദേശിനിയായ 29 വയസുകാരിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പരിശോധനകളിൽ ഒന്നും ഗർഭമുള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലാത്ത ദുഃഖത്തിലായിരുന്നു ദമ്പതികൾ.
പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2.90 കിലോ ഭാരമുള്ള പൂർണ വളർച്ചയെത്തിയ കുഞ്ഞാണ് ജനിച്ചത്. അണുബാധയേൽക്കാതിരിക്കാനും മെച്ചപ്പെട്ട ചികിത്സയ്ക്കുമായി ഇവര മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, ദമ്പതികൾ താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി ചാവക്കാട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.