ഒറ്റപ്പാലം: മുഖംമൂടി ധരിച്ചെത്തി 79 കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. സൗത്ത് പനമണ്ണ ചക്കുള്ളിപ്പറമ്പിൽ ഗീത (38) ആണ് പൊലീസ് പിടിയിലായത്. തോട്ടക്കര സുകുമാരവിലാസിൽ ലക്ഷ്മിക്കുട്ടിയമ്മക്കാണ് ഒന്നര പവന്റെ മാല നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലേമുക്കാലോടെയാണ് സംഭവം. ലക്ഷ്മിക്കുട്ടിയമ്മയുടെ അയൽവാസിയുടെ വീട്ടിലെ ജോലിക്കാരിയാണ് പ്രതി.
വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹാളിൽ ഇരിക്കുകയായിരുന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞാണ് മോഷണം. മുഖംമൂടി ധരിച്ചിരുന്ന പ്രതി, വയോധികയുടെ കഴുത്തിലണിഞ്ഞ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പിടിച്ചുപറിക്കിടയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് കവറും ചെരുപ്പും നിർണായക തെളിവായി. ലക്ഷ്മിക്കുട്ടിയമ്മ നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ ഗീത കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി ധരിച്ചിരുന്ന മുഖം മൂടിയും മോഷ്ടിച്ചെടുത്ത മാലയും പൊലീസ് കണ്ടെടുത്തു. ഒറ്റപ്പാലം എസ്.ഐ കെ.ജെ. പ്രവീൺ, വനിത എ.എസ്.ഐ കമലം എന്നിവരടങ്ങിയ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.