ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ചെങ്ങമനാട്: സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് വീണ യുവാവ് മരിച്ചു. തോട്ടിൽ വീണ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട് മുട്ടത്തിൽ എം.കെ. അസീസിന്‍റെ (പ്രസിഡന്‍റ്, ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക്) മകൻ അശ്ഹദ് ഇർഫാനാണ് (25) മരിച്ചത്. പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് എടമറ്റത്ത് വീട്ടിൽ ജയന്‍റെ മകൻ അഭയ്കുമാറിനാണ് (25) പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 10.45ഓടെ പൊയ്ക്കാട്ടുശ്ശേരി മാങ്ങാമ്പിള്ളി ക്ഷേത്രത്തിന് സമീപമാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ടതോടെ അശ്ഹദ് വലതുവശത്തെ ചതുപ്പ് നിലത്തിലേക്കും അഭയ്കുമാർ മാങ്ങാമ്പിള്ളി ചിറയിലേക്കും വീഴുകയായിരുന്നു. വെള്ളം കെട്ടിയ പാടത്ത് ഹെൽമറ്റിനൊപ്പം കമിഴ്ന്ന് വീണതാണ് അശ്ഹദിന്‍റെ മരണത്തിനിടയാക്കിയതെന്ന് ചെങ്ങമനാട് സി.ഐ സോണിമത്തായി പറഞ്ഞു.

കാക്കനാട് 'ഫിൽ ട്രോവിൻ' ജീവനക്കാരനാണ്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പനയക്കടവ് ജുമാമസ്ജിദിൽ ഖബറടക്കി. മാതാവ്: മാഞ്ഞാലി ചെരുപറമ്പിൽ കുടുംബാംഗം സഹിത (ഓറിയന്‍റൽ ഇൻഷൂറൻസ്, ചെങ്ങമനാട്). സഹോദരൻ: അജ്നാസ് അഹ്സൻ.

Tags:    
News Summary - The youth died on bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.