കായംകുളം: വള്ളികുന്നത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഇലിപ്പക്കുളം കിണർമുക്ക് ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദെൻറ വീട്ടിൽനിന്നാണ് 45 പവനോളം ആഭരണങ്ങൾ നഷ്ടമായത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. സദാനന് ദെൻറ സഹോദരൻ ഇലിപ്പക്കുളം ചൂനാട് കാവുള്ളതിൽ ഭാസ്കരൻ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. വ്യാഴാഴ്ചയായിരുന് നു സംസ്കാരച്ചടങ്ങ്. മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ സദാനന്ദനും കുടുംബവും ഇവിടേക്ക് പോയിരുന്നു. തിരക്കിട്ട് പോയിരുന്നതിനാൽ കിടപ്പുമുറികൾ പൂട്ടിയിരുന്നില്ല.
വീട്ടിൽ താമസക്കാരില്ലെന്ന് മനസ്സിലാക്കി എത്തിയ തസ്കര സംഘം മുൻവശത്തെ വാതിൽ തകർത്താണ് അകത്ത് കയറിയത്. സദാനന്ദെൻറ മക്കളായ പ്രദീപ്, സന്തോഷ് എന്നിവരുടെ കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പ്രദീപിെൻറ ഭാര്യ അതുല്യയുടെയും സന്തോഷിെൻറ ഭാര്യ രഞ്ജിനിയുടെയും മക്കളുടെയും ആഭരണങ്ങളാണ് നഷ്ടമായത്. 67 പവനോളം നഷ്ടമായി എന്നാണ് ആദ്യം സംശയിച്ചത്. വിശദ പരിശോധനയിൽ അലമാരയുടെ മറ്റ് ഭാഗങ്ങളിൽനിന്നായി 22 പവൻ കണ്ടെത്തുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 5000 രൂപയും നഷ്ടപ്പെട്ടിട്ടില്ല.
ബന്ധുവായ ഹരികുമാർ വെള്ളിയാഴ്ച രാവിലെ കാർ എടുക്കാൻ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, വള്ളികുന്നം എസ്.െഎ ഷൈജു ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
തെളിവെടുപ്പിന് എത്തിച്ച പൊലീസ് നായ് കിണറുമുക്ക് വഴി കോമളത്തുകുഴിവരെ പോയി മടങ്ങുകയായിരുന്നു. പുലർച്ച 12.15നും 3.30നും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇൗ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നായി രണ്ട് ഇരുചക്രവാഹനങ്ങളും ഒരു കാറും ഇതുവഴി കടന്നുപോകുന്നത് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.