പൂക്കോട് കീനൂർ ക്ഷേത്രത്തിൽ മോഷണം; രണ്ട് ഭണ്ഡാരങ്ങളിലെ പണം കവർന്നു

ആമ്പല്ലൂർ: മണ്ണംപേട്ട പൂക്കോട് കീനൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണം. നടപ്പുരയിലും ഉപപ്രതിഷ്ഠക്ക് മുന്നിലും സ്ഥാപിച്ചിരുന്ന രണ്ടു ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന ശേഷം ക്ഷേത്ര പറമ്പിൽ ഉപേക്ഷിച്ചു.

3000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മോഷണ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഒരു മണിക്കൂറിലേറെയാണ് ക്ഷേത്രത്തിൽ തങ്ങിയത്.

നാല് കാമറകൾ നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. ആയുധങ്ങളുമായി എത്തിയ മോഷ്ടാവ് ഭണ്ഡാരങ്ങൾ എടുത്തുകൊണ്ട് പോയി പറമ്പിൽവെച്ച് താഴ് തകർത്താണ് പണം മോഷ്ടിച്ചത്. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.  

Tags:    
News Summary - Theft at Pookode Keenur Temple; The money in two treasuries was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.