കാക്കനാട്: വാഴക്കുല മുതൽ സ്വർണമാല വരെ മോഷണം തുടർക്കഥയായി എൻ.ജി.ഒ ക്വാർട്ടേഴ്സ്. പല തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമായി താമസക്കാർ. വൈകീട്ടായാൽ വിജനമാകുന്ന പ്രദേശത്ത് സി.സി ടി.വി ഇല്ലാത്തത് സ്ഥിതി രൂക്ഷമാക്കുെന്നന്നാണ് പ്രദേശവാസികളുടെ പരാതി.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാർ ജീവനക്കാരാണ് മോഷണംകൊണ്ട് പൊറുതിമുട്ടുന്നത്. ക്വാർട്ടേഴ്സുകളിലെ ജീവനക്കാർ കൃഷി ചെയ്യുന്ന വാഴക്കുലകളും സൈക്കിളുകളുമെല്ലാം മോഷണം പോകുന്നത് നിത്യസംഭവമായി. ബൈക്കിൽനിന്ന് പെട്രോൾ ഊറ്റുന്ന സംഭവങ്ങളുമുണ്ട്. പല വീടുകളിലും രാത്രിയായാൽ സൈക്കിളുകൾ അകത്താണ് സൂക്ഷിക്കുന്നത്.
സമീപത്തെ ഗ്രൗണ്ടിലും മറ്റും രാത്രിയായാൽ സാമൂഹികവിരുദ്ധർ തമ്പടിക്കുന്നുണ്ടെന്നും കഞ്ചാവ് അടക്കം ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നാട്ടുകാർ തന്നെ പല തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. എ.ജി ഓഫിസ് ജീവനക്കാരിയുടെ വീട്ടിൽനിന്ന് അഞ്ച് പവൻ മോഷണം പോയതോടെയാണ് മോഷണം തുടർക്കഥയാകുന്നത് പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.