രക്ഷപ്പെടാൻ പെരിയാറിൽ ചാടിയ മാല പൊട്ടിക്കൽ സംഘത്തിൽ ഒരാൾ മുങ്ങിമരിച്ചു

ആലുവ: രക്ഷപ്പെടാൻ പെരിയാറിൽ ചാടിയ മാല പൊട്ടിക്കൽ സംഘത്തിൽ ഒരാൾ മുങ്ങിമരിച്ചു . ചെങ്ങമനാട് കുന്നുകര കറ്റിയാൽ ഭാഗത്ത് താമസിക്കുന്ന വെടിമറ കാഞ്ഞിരപറമ്പിൽ അബദുള്ളയുടെ മകൻ നിഷാദാണ് ( 22) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു കൂടിയായ വെടിമറ കാഞ്ഞിരപറമ്പിൽ ഷാജഹാന്റെ മകൻ ആഷിഖ് (24) ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 11 മണിയോടെ തോട്ടക്കാട്ടുകര പെരിയാർ വാലി പരിസരത്ത് ഒ.എസ്.എ കടവിൽ നിന്നാണ് ഇവർ പുഴയിൽ ചാടിയത് . കുഞ്ഞുണ്ണിക്കര ഭാഗത്തേക്ക് നീന്തി കടക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. തളർന്ന് തുടങ്ങിയ ആഷിഖിനെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.

Full View

രാവിലെ 9.30 ഓടെ കോതമംഗലം തലക്കോട് ചെക്പോസ്റ്റിനടുത്തു നിന്നാണ് മാല പൊട്ടിച്ചത്. തലക്കോട് പ്ലാലക്കൽ സാറാമ്മ യുടെ മലയാണ് പൊട്ടിച്ചത്. വയർലസ് സന്ദേശം കിട്ടിയതിനെ തുടർന്ന് മാർത്താണ്ഡ വർമ്മ പാലത്തിന് സമീപത്ത് വച്ച് പൊലീസും നാട്ടുകാരും തടഞ്ഞതോടെ ബൈക്ക് ഉപേക്ഷിച്ച് പെരിയാർവാലി ഓഫിസ് ഭാഗത്തേക്ക് ഓടി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പുഴയിൽ ചാടുകയായിരുന്നു. രക്ഷപ്പെട്ട ആഷിഖ് നിരവധി കേസുകളിൽ പ്രതിയാണ്. 

Tags:    
News Summary - theives drowned in a river in aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.