തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയുമുണ്ടായിട്ടും ഫ്യൂഡൽ ജാതിബോധം സമൂഹത്തിൽ നിലനിൽക്കുന്നതിന്‍റെ അപകട സൂചനയാണ് പാലക്കാട്ടെ ദുരഭിമാനക്കൊലയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
നവോത്ഥാന നായകർ വളർത്തിയെടുക്കാൻ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടം സമൂഹ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. എന്നാൽ ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരുട്ടിന്‍റെ ശക്തികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു. പാലക്കാട്ടെ ദുരഭിമാനക്കൊല അത്തരം ഇരുട്ടിന്‍റെ സൂചനയാണ് നൽകുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണം. ജാതിക്ക് അതീതമായ മനുഷ്യത്വവും സ്നേഹവും വളർത്തിയെടുക്കാൻ ശ്രമിക്കണം. പെൺകുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്. അവർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം. വേർപിരിക്കുന്നതിനോ, െകാന്നുകളയുന്നതിനോ അവകാശമില്ല. ദുരഭിമാനക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഇടപെടേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്തമായി കാണണമെന്നും പെൺമക്കളുടെ കണ്ണീർ ഇനിയും വീഴാതിരിക്കേട്ടയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.