കൊച്ചി: ബാര്‍ കോഴക്കേസില്‍ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയിൽ അറിയിച്ചു. കേസന്വേഷണത്തിന്‍റെ നിര്‍ണായകമായ ഘട്ടം പിന്നിട്ടിരിക്കുന്നുവെന്നും പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ ബോധിപ്പിച്ചു. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
അതേസമയം, തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണം. ഫോൺ രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ല. അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്നും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.