പാലക്കാട്ട് തന്റെ ജയമുറപ്പാണെന്ന് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. ഭൂരിപക്ഷത്തിെൻറ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. താൻ ബി.ജെ.പിയിലെത്തിയതോടെ സംസ്ഥാന സർക്കാറിന്റെ സമീപനം മാറിയെന്നും ഇ. ശ്രീധരൻ പറഞ്ഞു.
രാജ്യസ്നേഹമുള്ളവരെല്ലാം ദേശീയ പൗരത്വനിയമത്തെ അംഗീകരിക്കും. കേന്ദ്രം കൊണ്ടുവരുന്ന വികസന പദ്ധതികളെല്ലാം എൽ.ഡി.എഫ് തകിടം മറിച്ചു. െറയിൽ പദ്ധതികളടക്കം നഷ്ടമായി.
സ്വകാര്യവത്കരിച്ച് നേട്ടമുണ്ടാക്കാമായിരുന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തിനെതിരെ രംഗത്തുവന്നു. മെട്രോ കരാറിൽ മകനെതിരെ പരാതി ഉണ്ടെങ്കിൽ അന്വേഷിക്കെട്ടയെന്നും ഇ. ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.