ചെറുതുരുത്തി: പൈങ്കുളം കിള്ളിമംഗലം സ്വദേശി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടിൻപുറ ക്രിക്കറ്റ് പിച്ചിെൻറ ചിത്രം ലോകം മുഴുവൻ വൈറലായി, എന്നാൽ, കളിസ്ഥലമില്ലാത്തതിനാൽ നാട്ടുകാരുടെ സ്ഥലത്ത് കളിച്ച് ചീത്ത കേൾേക്കണ്ട അവസ്ഥയിലാണ് ഇവിടത്തെ കുട്ടികൾ.
പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം സ്വദേശിയായ സുബ്രഹ്മണ്യൻ പകർത്തിയ ചിത്രം ഐ.സി.സി ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് രാജ്യാന്തര തലത്തിൽ ചിത്രം അറിയപ്പെട്ടത്.കിള്ളിമംഗലം അങ്ങാടിക്കാവ് ക്ഷേത്രത്തിനോടു ചേർന്ന പാടത്തെ സ്ഥലമാണ് ഇന്ന് ലോകം അറിഞ്ഞത്.
പഞ്ചായത്തിെൻറ വകയായി ഇവിടെ കളിക്കാൻ മൈതാനം ഇല്ല. മാറിവരുന്ന ഭരണകർത്താക്കൾ ഈ കുട്ടികൾക്ക് കളിക്കളം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.