കോട്ടയം: പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് ഗീവർഗീസ് പുണ്യാളനാണെന്ന് ജെയ്ക് സി. തോമസ്. കോൺഗ്രസുകാർക്കും ബി.ജെ.പിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അങ്ങനെത്തന്നെയാണെന്നും ജെയ്ക് പറഞ്ഞു.
പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മല്ലയുദ്ധമല്ല. വ്യക്തിപരമായ പരാമർശങ്ങൾക്കോ വിവാദങ്ങൾക്കോ പ്രസക്തിയില്ല. സവിശേഷകരമായി ഉയർത്തിപ്പിടിക്കുന്ന ആശയധാരകളാണ് ഏറ്റുമുട്ടുന്നത്. അതിൽ ഹിതകരമായത് ജനങ്ങൾ തെരഞ്ഞെടുക്കും. പുതുപ്പള്ളിയിൽ വികസനവും വികസന മുരടിപ്പും ചർച്ചയാകും.
ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യവുമുണ്ട്. വൈകാരികത കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫ് ശ്രമമെന്നും ജെയ്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.