മുന്നറിയിപ്പ്​ ആവർത്തിച്ച്​ മുഖ്യമന്ത്രി; വ്യവസായികളോട്​ ശത്രുത മനോഭാവം പാടില്ല

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​വ​ർ നാ​ടി​നെ ന​ല്ല​തു​പോ​ലെ സേ​വി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​വ​രോ​ട് ശ​ത്രു​ത മ​നോ​ഭാ​വം ഉ​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​പൂ​ർ​വം ചി​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ഈ ​മ​നോ​ഭാ​വം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും ഏ​തൊ​രാ​ൾ​ക്കും ഇ​വി​ടെ വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ഏ​കീ​കൃ​ത ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് പ്ര​ഖ്യാ​പ​ന​വും ത​ദ്ദേ​ശ ഭ​ര​ണ ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം ജ​ന​പ്ര​തി​നി​ധി​ക​ളെ മാ​ത്രം​വെ​ച്ച​ല്ല ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​തി​ൽ പ​ങ്കു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്ല​രീ​തി​യി​ൽ ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ലാ​ത്ത ചി​ല​രു​ണ്ട്. വ​ല്ലാ​ത്ത അ​തി​മോ​ഹ​ത്തി​ന് ഇ​ര​യാ​കു​ന്ന ഇ​വ​ർ വ​ലി​യൊ​രു​നി​ക്ഷേ​പം വ​രു​മ്പോ​ൾ അ​തി​ന്‍റെ ഒ​രു​ഭാ​ഗം ത​നി​ക്ക് വേ​ണ​മെ​ന്ന് പ​റ​യാ​ൻ മ​ടി​ക്കാ​റി​ല്ല. അ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​ധാ​ര​ണ ഗ​തി​യി​ൽ വീ​ട്ടി​ൽ​നി​ന്ന് അ​ധി​ക​നാ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കി​ല്ല. അ​വ​ർ​ക്ക് ജ​യി​ലി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

വി​ക​സ​ന പ്ര​ശ്ന​ങ്ങ​ളെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വി​ശാ​ല​മാ​യ കാ​ഴ്‌​ച​പ്പാ​ടോ​ടെ വി​ല​യി​രു​ത്ത​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം ഉ​ണ്ടാ​ക​രു​ത്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന ബോ​ധ്യം ജീ​വ​ന​ക്കാ​ർ​ക്കു​ണ്ടാ​ക​ണം. അ​തി​നാ​യി പൗ​രാ​വ​കാ​ശ​രേ​ഖ കൊ​ണ്ടു​വ​രും. നാ​ടി​ന്‍റെ വി​ക​സ​ന​മാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

വി​വി​ധ ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​വ​രു​മ്പോ​ഴാ​ണ് വി​ക​സ​നം പൂ​ർ​ത്തി​യാ​വു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, ആ​ന്‍റ​ണി രാ​ജു, വി. ​ശി​വ​ൻ​കു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഡി. ​സു​രേ​ഷ്​​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മി​ക​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ്വ​രാ​ജ് ട്രോ​ഫി​യും മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി പു​ര​സ്‌​കാ​ര​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം​ചെ​യ്തു.

Tags:    
News Summary - There should be no hostility towards businessmen says kerala CM pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.