Representative Image

അധ്യാപികയുടെ മരണം, നടുക്കം മാറാതെ വയനാട്​; ആന അക്രമിക്കു​േമ്പാൾ പ്രതിരോധിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല

കൽപറ്റ: മേപ്പാടി എളമ്പിലേരി ഭാഗത്ത്​ കണ്ണൂർ ചേലേരി സ്വ​േദശിനി അധ്യാപിക ഷഹാനയെ ആന കൊലപ്പെടുത്തിയ സംഭവം വയനാടി​െന ഞെട്ടിച്ചു.

ദിനേന ആയിരക്കണക്കിന്​ സഞ്ചാരികളാണ്​ വയനാട്ടിലെത്തുന്നത്​. അതിൽ കൂടുതലും മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്ന്​ എത്തുന്നവർ. ഇതരസംസ്​ഥനങ്ങളിൽനിന്നും വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്​. ഇതിനിടെ ഷഹാനയുടെ ദാരുണമരണം വയനാട്​ ടൂറിസം മേഖലയിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്​. കാടും മേടും പാറക്കെട്ടുകളും എല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളാണ്​. ആന, കടുവ, പുലി എന്നിവ ജനവാസകേന്ദ്രങ്ങളിൽ വരെ എത്തു​േമ്പാഴാണ്​ വനസമാനമായ പ്രദേശങ്ങളിൽ സഞ്ചാരികൾ അടച്ചുറപ്പില്ലാത്ത ഇടങ്ങളിൽ പണം നൽകി താമസിക്കുന്നത്​. വനത്തോടു​ ചേർന്നുള്ള പ്രദേശങ്ങളിലാണ്​ അപകടനിലയിൽ താമസസൗകര്യങ്ങൾ ഒരുക്കുന്നത്​.

ഗ്രാമപഞ്ചായത്തിൽനിന്ന്​ തുടങ്ങി ഭരണത്തി​െൻറ മുകൾത്തട്ടുവരെ നിയമലംഘനങ്ങൾ. കൈക്കൂലി പതിവു സംഭവങ്ങൾ. സഞ്ചാരികളുടെ ജീവൻ പണയംവെച്ച്​ ഉല്ലാസം. ട്രക്കിങ്​​, ടെൻറിൽ താമസം, മരങ്ങളിലെ കുടിലുകൾ, വനത്തിലെ ജലസ്രോതസ്സുകളുടെ ചൂഷണം, അനധികൃത നിർമാണം -ടൂറിസം തഴച്ചുവളരുന്നത്​ ഇങ്ങനെയാണ്​. ​പലയിടത്തും സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ല. രാത്രി അപകട സൂചനകൾ നൽകാൻ ആരുമില്ല. വാഹനസൗകര്യമില്ല. ഇതിനു മുന്നിൽ ടൂറിസം വകുപ്പും വനപാലകരും പൊലീസും ജില്ല ഭരണകൂടവും മൗനത്തിലാണ്​. മാസപ്പടിയുടെ വിഹിതം പറ്റാൻ ഉദ്യോഗസ്​ഥർ മാത്രമല്ല രാഷ്​ട്രീയക്കാരുമുണ്ട്​. പണം നൽകി അപകടക്കെണിയിലേക്ക്​ ജാഗ്രതയില്ലാതെ വരുന്നവരും സംഭവത്തിൽ 'കുറ്റവാളികൾ' തന്നെ. 'സാഹസിക' ടൂറിസത്തി​ൽ യുവജനങ്ങൾ ത​െന്നയാണ് മുന്നിൽ.

ഷഹാനയെ ആന അക്രമിക്കു​േമ്പാൾ പ്രതിരോധിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ജീവൻ പൊലിഞ്ഞപ്പോഴാണ്​ സ്​ഥാപനത്തിന്​ ലൈസൻസില്ലെന്ന്​ അധികൃതർ കണ്ടെത്തുന്നത്! എത്രയോ കാലമായി ടെൻറ്​ ടൂറിസം നടമാടുന്നു. അനിയന്ത്രിത ടൂറിസത്തി​‍െൻറ ഇരയാണ് എളമ്പിലേരിയിൽ മരണപ്പെട്ട ഷഹാന. മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി പഞ്ചായത്തുകളിലാണ്​ ടൂറിസത്തി​െൻറ പേരിൽ കൂടുതൽ നിയമലംഘനങ്ങൾ.

Tags:    
News Summary - there was nothing to defend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.