സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടനില്ല, നിലവിലെ നിരക്ക് ഒക്ടോബർ 31 വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടനില്ലെന്നും നിലവിലെ നിരക്ക് ഒക്ടോബർ 31 വരെ തുടരുമെന്നും വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ആവശ്യപ്പെട്ടുള്ള വൈദ്യുതിബോർഡിന്റെ അപേക്ഷയിൽ തീരുമാനമാകാത്തത് കൊണ്ട് പഴയ നിരക്ക് തന്നെ തുടരാൻ റെഗുലേറ്ററി കമീഷൻ തീരുമാനിക്കുകയായിരുന്നു.

യൂനിറ്റിന് 41 പൈസ വരെ വർധനയാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ പൊതു തെളിവെടുപ്പ് നടപടികളെല്ലാം പൂർത്തിയായിരുന്നു.

അതിനിടെ, ഹൈടെൻഷൻ-എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ ഹൈകോടതിയിൽ പോയി നിരക്ക് വർധനക്ക് സ്റ്റേ നേടിയെടുത്തിരുന്നു. എന്നാൽ, സ്റ്റേ നീങ്ങി നിരക്ക് വർധനവിനുള്ള സാഹചര്യങ്ങൾ അനുകൂലമായിരുന്നെങ്കിലും തൽക്കാലം വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ കമീഷൻ എത്തുകയായിരുന്നു.

അതേ സമയം, 19 പൈസ സർചാർജ് എന്നുള്ളത് ഈ ഒക്ടോബർ മാസവും തുടരും. അതിൽ മാറ്റമില്ല. ഈ ഉത്തരവ് നേരത്തെ ഇറക്കിയതാണ്. 

Tags:    
News Summary - There will be no immediate hike in electricity rates in the state and the current rates will continue till October 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.