തൃശൂർ: 2019ൽ പ്രവേശനം നേടിയ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് വിദ്യാർഥികൾ ആദ്യമായി കാമ്പസ് കണ്ടു; ഒന്നര വർഷത്തിന് ശേഷം. കേരളത്തിൽ മണ്ണൂത്തിയിലും പൂക്കോട്ടുമായി രണ്ട് വെറ്റിനറി കോളജുകളിലായി 200 കുട്ടികൾക്കാണ് പ്രവേശനമുള്ളത്. മണ്ണൂത്തിയിലെ കാമ്പസിൽ സംസ്ഥാനത്തിന് പുറത്തുനിന്നുളളവർ അടക്കം
100 വിദ്യാർഥികളാണ് പ്രവേശനം നേടിയിരുന്നത്. ഓൺലൈൻ ക്ലാസിലൊതുങ്ങിയ ഇവരുടെ പഠനം ചൊവ്വാഴ്ചത്തോടെ കാമ്പസിലേക്ക് മാറി.പകുതിയിൽ കൂടുതൽ പേർ കോവിഡ് കർശന മാനദണ്ഡങ്ങളോടെ ക്ലാസുകളിലെത്തി. പ്രാക്ടിക്കൽ ക്ലാസുകളാണ് ബാച്ച് തിരിച്ച് പ്രധാനമായി പഠനം നടന്നത്. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു പഠനം. ഇവർക്ക് വിവിധ ബാച്ചുകളിലായി പ്രത്യേകം േബ്ലാക്കുകളിലാക്കി താമസ സൗകര്യമൊരുക്കിയിരുന്നു.
എല്ലാ മുൻകരുതലും പാലിച്ചാണ് കോളജ് തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ക്വാറൻറീൻ സൗകര്യവും ബാച്ച് അനുസരിച്ച പ്രത്യേക ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റ് ബാച്ചിലെ കുട്ടികളുമായി കോളജിൽ നിന്ന് പോലും ബന്ധമില്ലാത്ത അവസ്ഥ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പുറത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർ.ടി.പി.സി.ആർ. ടെസ്റ്റ്) , രക്ഷാകർത്താവിെൻറ അനുമതി പത്രം എന്നിവ െകാണ്ടുവന്നവരെയാണ് കോളജിലേക്ക് പ്രവേശിപ്പിച്ചത് .കോവിഡ് 19 മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാനും സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന വിദ്യാർഥികൾ ക്വാറൻറീൻ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. പഠിക്കുന്നതിൽ 70 ശതമാനത്തോളം വിദ്യാർഥിനികളാണ്.
സാങ്കേതിക പരിശീലനവും നേരിട്ടുള്ള ക്ലാസുകളും ഏറെ ആവശ്യമുള്ള വിഭാഗമായതിനാൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്കും ഗവർണർക്കും മന്ത്രിക്കുമുൾപ്പെടെ നിവേദനം നൽകി കാത്തിരിക്കുകയായിരുന്നു.
കോളജ് തുറക്കാമെന്ന് കാണിച്ച് ആഗസ്റ്റ് 25ന് യൂനിവേഴ്സിറ്റി ഉത്തരവിറക്കിയിരുന്നു. എന്നാൽ കോവിഡ് ബാധ ജില്ലയിൽ കൂടിയതിനെത്തുടർന്ന് തീരുമാനം നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.