കണ്ണൂർ തില്ല​ങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.

തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

Tags:    
News Summary - theyyam was beaten by the locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.