പരപ്പനങ്ങാടി: അന്തർ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്നയാളുടെ ദൃശ്യം പുറത്ത്.
ബീഹാർ സ്വദേശികളായ മുഹമ്മദ് അസ്ലം, ജാഹിദ്, ദുൽഫിക്കാർ എന്നിവരുടെ പതിനാറായിരം രൂപയും മൊബൈലുമാണ് ഇയാൾ കവർന്നത്.
ഓട്ടോ വിളിച്ചെത്തിയ മോഷ്ടാവ് സ്ഥലമുടമയെന്ന വ്യാജേന നഹാസ് ആശുപത്രിക്ക് പിൻവശത്തെ പറമ്പ് വൃത്തിയാക്കാൻ അന്തർ സംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടു. പണി തുടങ്ങുന്നതിനിടെ തൊഴിലാളികൾ അഴിച്ചു വെച്ച ഷർട്ടും ബാഗുമെടുത്ത് ഇയാൾ ഓടിമറയുകയായിരുന്നു. നഹാസ് ആശുപത്രി പരിസരത്തെ സി.സി.ടി.വി കാമറയിൽ നിന്നാണ് ദൃശ്യം ലഭ്യമായത്. ട്രെയിൻ മാർഗം പ്രതി കടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.