കോഴിക്കോട്: ഇംഗ്ളീഷ് പഠനം എളുപ്പവും സുഖകരവുമാക്കാന്‍ ബ്ളോഗുമായി വിനോദ് കാളിയത്ത്. vkwrldctzn.blogspot.in എന്ന ബ്ളോഗിലാണ് പഠനസഹായി ഒരുക്കിയത്. ഇംഗ്ളീഷ് വായിക്കാന്‍ അറിയുന്ന ആരെയും സംസാരിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ബ്ളോഗെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരെ ഉദ്ദേശിച്ച് വിവിധ ലിങ്കുകള്‍ ബ്ളോഗിലുണ്ട്. ഈ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഇംഗ്ളീഷ് സംസാരിക്കാനുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാവും. വിവിധ ഗെയിമുകള്‍, പരിശീലനങ്ങള്‍ എന്നിവ അനുബന്ധമായി നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ചിന്തിക്കുന്നതാണ് നമ്മുടെ ഇംഗ്ളീഷ് നിലവാരം പിന്നിലാവാന്‍ കാരണമെന്ന തിരിച്ചറിവിലാണ് ബ്ളോഗിന് രൂപം നല്‍കിയതെന്ന് വിനോദ് കാളിയത്ത് പറഞ്ഞു. ഇംഗ്ളീഷില്‍ ചിന്തിക്കാന്‍ പ്രാപ്തമാക്കിയേ ഈ പ്രശ്നം പരിഹരിക്കാനാവൂ. ഇതിനായി 40 ഇംഗ്ളീഷ് വാചകങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും ഇവ സ്വായത്തമാക്കുന്നതോടെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചേളന്നൂര്‍ പട്ടര്‍പാലം സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്, ചേവായൂര്‍ കിര്‍ത്താഡ്സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ ഗെസ്റ്റ് അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.