മഷിപുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്ന വോട്ടർമാർ (ചിത്രം: ബൈജു കൊടുവള്ളി)
2020-12-14 11:41 IST

പല യുവാക്കൾക്കും ഇപ്പോഴും തിരിച്ചറിയൽ കാർഡില്ല; വോട്ട്​ ചെയ്യാൻ അവരിൽ അവബോധം സൃഷ്​ടിക്കേണ്ടതുണ്ട് -പാർവതി തിരുവോത്ത്​

ഇപ്പോഴത്തെ നാടിൻെറ അവസ്ഥ വെച്ചുനോക്കുമ്പോൾ യുവാക്കൾ ജാഗ്രതയോടെയിരിക്കേണ്ട സമയമാണിതെന്ന്​ നടി പാർവതി തിരുവോത്ത്​​. പല യുവാക്കൾക്കും ഇപ്പോഴും തിരിച്ചറിയൽ കാർഡില്ല. അത്​ അത്ര നല്ല കാര്യമല്ല. അവരെ വോട്ട്​ ചെയ്യാൻ പ്രേരിപ്പിക്കുകയും അതിനായി അവബോധം സൃഷ്​ടിക്കുകയും ചെയ്യേണ്ടതുണ്ട്​. സെലിബ്രറ്റികളുൾപ്പെടെയുള്ളവർ അതിന്​ മാതൃകയാവുകയെന്നത്​ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും​ പാർവതി പറഞ്ഞു.

2020-12-14 11:10 IST

ജയപരാജയത്തി​െൻറ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന്​​ കെ. മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയത്തി​െൻറ ഉത്തരവാദിത്തം സംസ്​ഥാന നേതൃത്വത്തിനാ​െണന്ന്​ കെ. മുരളീധരൻ. ആർ.എം.പി കൂട്ടുകെട്ടിലൂടെ വടകര യു.ഡി.എഫ്​ തൂത്തുവാരും. വെൽഫെയർ പാർട്ടിയുമായുള്ള നീക്കു​േപാക്ക്​ നേതൃത്വം അറിഞ്ഞുകൊണ്ടാണ്​. വെൽഫെയർ പാർട്ടി വർഗീയ പാർട്ടി അല്ലെന്നും മുരളീധരൻ പറഞ്ഞു. 

2020-12-14 10:55 IST

മലപ്പുറം കോടത്തൂരിൽ സംഘർഷം

മലപ്പുറം പെരുമ്പടപ്പ്​ കോടത്തൂരിൽ എൽ.ഡി.എഫ്​ -യു.ഡി.എഫ്​ പ്രവർത്തകർ തമ്മിൽ സംഘർഷം. പോളിങ്​ ബൂത്തിന്​ മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന്​ പൊലീസ്​ ലാത്തിവീശി​. യു.ഡി.എഫ്​ സ്​ഥാനാർഥി സുഹറ അഹമ്മദിന്​ പരിക്കേറ്റു. ഓപ്പൺ വോട്ട്​ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ സംഘർഷത്തിൽ കലാശിച്ചത്​. 

2020-12-14 10:47 IST

വോട്ടർ കുഴഞ്ഞുവീണ്​ മരിച്ചു

വോട്ട്​ ​ചെയ്​ത ശേഷം വീട്ടിലേക്ക്​ മടങ്ങിയ സ്​ത്രീ മരിച്ചു. ബേപ്പൂർ സ്വദേശി നാണുവി​െൻറ ഭാര്യ ബേബിയാണ്​ മരിച്ചത്​. 68 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം.  

2020-12-14 10:44 IST

യു.ഡി.എഫ്​ ​ബൂത്ത്​ ഏജൻറിന്​ മർദനമേറ്റതായി പരാതി

പരിയാരത്ത് യു.ഡി.എഫ്​ ​ബൂത്ത്​ ഏജൻറിന്​ മർദനമേറ്റതായി പരാതി​. പരിയാരം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്​ലിം ലീഗ്​ ബൂത്ത്​ ഏജൻറ്​ നിസാറിനാണ്​ മർദനമേറ്റത്​.

2020-12-14 10:40 IST

കണ്ണൂരിൽ യു.ഡി.എഫ്​ സ്ഥാനാർഥിയെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി

കണ്ണൂർ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ യു.ഡി.എഫ്​ സ്ഥാനാർഥി രമേശനെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി. 

2020-12-14 10:34 IST

പോളിങ്​ നിർത്തിവെച്ചു

കോഴിക്കോട്​ പെരുവയൽ പഞ്ചായത്തിലെ ആറാംവാർഡിൽ പോളിങ്​ നിർത്തിവെച്ചു. കോവിഡ്​ രോഗി വോട്ട്​ ചെയ്യാനെത്തിയെന്ന ആരോപണത്തെ തുടർന്നാണ്​ നടപടി. 

2020-12-14 10:05 IST


റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്​കൂൾ ഒന്നാം നമ്പർ ബുത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ


2020-12-14 09:51 IST


സി.പി.എം നേതാവ്​ എളമരം കരീം കോഴിക്കോട്​ മായനാട്​ എ.എൽ.പി & യു.പി സ്​കൂളിൽ വോട്ട്​ ചെയ്യാനെത്തിയപ്പോൾ


2020-12-14 09:36 IST

എൽ.ഡി.എഫ്​ സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി -കോടിയേരി

എൽ.ഡി.എഫ്​ സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.