മഷിപുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്ന വോട്ടർമാർ (ചിത്രം: ബൈജു കൊടുവള്ളി)
2020-12-14 09:33 IST


കണ്ണൂരിലെ കണ്ണവം യു.പി സ്​കൂളിലെ ബൂത്തിൽ വോട്ട്​ ചെയ്യാനെത്തിയവർ


2020-12-14 08:26 IST

കാസർകോട്​ ജില്ലയില്‍ രാവിലെ 8.13 വരെ 70,840 പേര്‍ വോട്ട് രേഖപ്പെടുത്തി

കാസർകോട്​ ജില്ലയില്‍ രാവിലെ 8.13 വരെ 70,840 പേര്‍ വോട്ട് രേഖപ്പെടുത്തി. 39,436 പുരുഷ വോട്ടര്‍മാരും 31,404 സ്ത്രീ വോട്ടര്‍മാരുമാണ്​ വോട്ട് രേഖപ്പെടുത്തിയത്​.

2020-12-14 08:11 IST


മുഖ്യമന്ത്രി പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിയപ്പോൾ


2020-12-14 07:55 IST

എൽ.ഡി.എഫിന്​ ചരിത്ര വിജയമുണ്ടാകും -മുഖ്യമന്ത്രി

എൽ.ഡി.എഫിന്​ ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 

2020-12-14 07:50 IST

ദുർഭരണത്തിനെതിരെയുള്ള ജനവിധിയാവും തെരഞ്ഞെടുപ്പ്​ ഫലം -മുല്ലപ്പള്ളി

സർക്കാറിൻെറ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാവും തെരഞ്ഞെടുപ്പ്​ ഫലമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

2020-12-14 07:45 IST

പോളിങ്​ ഉയരുന്നത്​ യു.ഡി.എഫിന്​ അനുകൂലം ​-എം.കെ. മുനീർ

ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും; പോളിങ്​ ഉയരുന്നത്​ യു.ഡി.എഫിന്​ അനുകൂലമെന്ന്​ എം.കെ. മുനീർ

2020-12-14 07:36 IST



കോഴിക്കോട് നന്മണ്ട 13ൽ കരുണാറം യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ

 

2020-12-14 07:32 IST

വോട്ടിങ്​ യന്ത്രത്തിന് തകരാർ

മലപ്പുറം, കോഴിക്കോട്​ ജില്ലകളിലെ പല ബൂത്തുകളിലും വോട്ടിങ്​ യന്ത്രത്തിന്​​​ തകരാർ

2020-12-14 07:31 IST

ഭരണത്തിൻെറ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്​ ഫലം -ഇ.പി. ജയരാജൻ

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ വൻ വിജയം​ നേടും; ഭരണത്തിൻെറ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്​ ഫലമെന്നും ഇ.പി. ജയരാജൻ

2020-12-14 07:30 IST

ഭരണ വിര​ുദ്ധ വികാരം യു.ഡി.എഫിന്​ അനുകൂലം -പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ ഭരണ വിര​ുദ്ധ വികാരം യു.ഡി.എഫിന്​ അനുകൂലമാകു​മെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.