മലപ്പുറം: മൂന്നാം സീറ്റിൽ ബേജാർ വേണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. ഞങ്ങളുടെ സീറ്റിെൻറ കാര്യത്തിൽ മാത്രമെന്താണിത്ര ആവേശമെന്നും മറ്റു പാർട്ട ികളുടെ സീറ്റ് ചർച്ചകളൊക്കെ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
സീറ്റു വിഭജന കാര്യത്തിൽ യു.ഡി.എഫിനകത്ത് ധാരണയുണ്ടാകും. ദേശീയ തലത്തിൽ ആർക്കൊപ്പമാണെന്ന് സി.പി.എം നേതൃത്വത്തിൽ വ്യക്തതയില്ല. കേരളത്തിൽ എതിർക്കുകയും കേന്ദ്രത്തിൽ പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് അവരുടേത്. ബംഗാളിൽ സി.പി.എം-കോൺഗ്രസ് ധാരണക്ക് എതിരു നിൽക്കുന്നത് കേരളത്തിലെ സി.പി.എം നേതാക്കളാണ്.
തമിഴ്നാട്ടിലും ബംഗാളിലും ജയിക്കുന്ന സീറ്റുകളിൽ ലീഗ് മത്സരിക്കാൻ മുന്നണിയിൽ ധാരണയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിനുണ്ടാവുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആലോചിച്ച് തീരുമാനിക്കും –ഹൈദരലി ശിഹാബ് തങ്ങൾ
തൃപ്രയാർ: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റ് വേണമെന്ന ആവശ്യം സംബന്ധിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.
ലീഗ് തൃശൂർ ജില്ല നേതൃസംഗമം ഉദ്ഘാടനത്തിന് തൃപ്രയാറിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകേരാട് പ്രതികരിക്കുകയായിരുന്നു. ഇക്കാര്യത്തിലുള്ള തീരുമാനം സമയമാകുേമ്പാൾ പറയും. സീറ്റ് കാര്യം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരുന്നതിനുമുമ്പ് മുസ്ലിം ലീഗ് േയാഗം ചേർന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.