തിരൂരങ്ങാടി: റോഡ് സുരക്ഷ മാസാചരണ ഭാഗമായി വാഹനങ്ങൾക്ക് സൗജന്യ പുക പരിശോധിച്ച് നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പുകമലിനീകരണം കുറക്കേണ്ടതിെൻറ ആവശ്യകതയെ പറ്റി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് നൽകുകയും ചെയ്തു.
വേങ്ങര, തിരൂരങ്ങാടി, യൂനിവേഴ്സിറ്റി, പൂക്കിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഉദ്യോഗസ്ഥർ സൗജന്യമായി നൽകിയത്.
തിരൂരങ്ങാടി ജോയൻറ് ആർ.ടി.ഒ പി.എ. ദിനേശ് ബാബു, തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജുമോൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.കെ. സജിൻ, കെ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും സർട്ടിഫിക്കറ്റും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.