പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരത്തിൽ പെങ്കടുത്തവർ തിരുവാഭരണ ഘോഷയാത്രയിൽ ഉണ്ടാവരുതെന ്ന പൊലീസ് നിർദേശം തള്ളി പന്തളം കൊട്ടാരം. കീഴ്വഴക്കം അനുസരിച്ചുതന്നെ ഘോഷയാത്ര നടത്താൻ കൊട്ടാരം അധികൃതർ തീരുമാനിച്ചു. ഇതനുസരിച്ച് പെങ്കടുക്കുന്നവരുടെ പട്ടിക കൊട്ടാരം തയാറാക്കി ദേവസ്വം ബോർഡിന് നൽകി.
ശബ രിമല സ്ത്രീ പ്രവേശന വിരുദ്ധ സമരത്തിൽ സജീവമായി പെങ്കടുത്തവരെ തിരുവാഭരണ ഘോഷയാത്രയിൽ ഉൾപ്പെടുത്തരുതെന്ന് പത്തനംതിട്ട എസ്.പിയാണ് നിർദേശിച്ചത്. ഇത് അവഗണിച്ചാണ് ഘോഷയാത്രയിൽ പെങ്കടുക്കുന്ന പേടകവാഹക സംഘത്തി െൻറയും പല്ലക്ക് വാഹകരുടെയും പട്ടിക പതിവുപോലെ കൊട്ടാരം അധികൃതർ തയാറാക്കിയിരിക്കുന്നത്. ഇവരിൽനിന്ന് തങ്ങൾ പ്രത്യേക സത്യവാങ്മൂലം വാങ്ങുന്നുണ്ടെന്ന് കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ. നാരായണ വർമ അറിയിച്ചു.
എല്ലാ വർഷവും ഘോഷയാത്ര സംഘത്തിലെ ഗുരുസ്വാമി പെങ്കടുക്കുന്നവരുടെ പട്ടിക കൊട്ടാരത്തിലേക്ക് നൽകാറുണ്ട്. ഇദ്ദേഹം ഒപ്പിട്ട സത്യവാങ്മൂലവും നൽകാറുണ്ട്. കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല, കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല, ആചാരപ്രകാരം വ്രതം നോക്കുന്നുണ്ട് എന്നിവയാണ് സത്യവാങ്മൂലത്തിലുണ്ടാവുക. ഇതെല്ലാം അടങ്ങിയ പട്ടികയാണ് ദേവസ്വം ബോർഡിന് കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരത്തിൽനിന്ന് നൽകുന്ന പട്ടിക വേണമെങ്കിൽ പൊലീസിന് പരിശോധിക്കാമെന്നാണ് അവരുടെ നിലപാട്. ഇത്തവണ ഘോഷയാത്രയിൽ പെങ്കടുക്കാൻ അപേക്ഷ നൽകിയിട്ടുള്ളത് എഴുനൂറോളം പേർ മാത്രമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് പേരാണ് അപേക്ഷ നൽകാറുള്ളത്. ഇത്തവണ പമ്പാസദ്യയിൽ പെങ്കടുക്കുന്നവർ പോലും കൊട്ടാരത്തെ സമീപിച്ചിട്ടില്ല.
പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റും ദേവസ്വം ബോർഡ് നൽകുന്ന തിരിച്ചറിയൽ കാർഡും ഉള്ളവരെ മാത്രമേ ഘോഷയാത്രയിൽ പെങ്കടുക്കാവൂ എന്നാണ് എസ്.പി ആവശ്യപ്പെട്ടിരുന്നത്. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ശനിയാഴ്ചയാണ് പന്തളത്തുനിന്ന് പുറപ്പെടുന്നത്.
മകരജ്യോതി ദർശനത്തിന് ഹിൽ ടോപ്പിൽ പ്രവേശനം അനുവദിക്കില്ല
പമ്പ: ഇത്തവണ മകരജ്യോതി ദർശനത്തിന് ഹിൽ ടോപ്പിലേക്ക് ഭക്തരെ കയറ്റിവിടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ് നിരോധനം. ശബരിമല അഡീഷനൽ ജില്ല മജിസ്ട്രേറ്റിെൻറ നേതൃത്വത്തിൽ വിദഗ്ധ സമിതി സ്ഥലം പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഹിൽ ടോപ്പിലെ പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. മകരജ്യോതി ദർശിക്കാൻ കഴിഞ്ഞ വർഷം അഞ്ച് വ്യൂ പോയൻറുകൾ ഉണ്ടായിരുന്നു. ഇത്തവണ ഏഴ് വ്യൂ പോയൻറുകളുണ്ട്. നെല്ലിമല, അയ്യൻമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, അട്ടത്തോട്, പടിഞ്ഞാറേക്കര കോളനി എന്നിവിടങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷംവരെ ഹിൽ ടോപ്പിൽ പതിനായിരക്കണക്കിന് തീർഥാടകരാണ് മകരജ്യോതി ദർശിച്ചത്. എന്നാൽ, പ്രളയത്തെ തുടർന്ന് ഇവിടത്തെ റോഡിെൻറ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇപ്പോൾ മണൽ ചാക്കുകൾ അടുക്കി തിട്ട നിർമിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഈ മണൽതിട്ട ഇടിഞ്ഞ് പമ്പയിൽ പതിക്കുന്നുണ്ട്. അതിനാൽ തീർഥാടകരെ കയറ്റിവിടുന്നത് വലിയ അപകടത്തിനും കാരണമായേക്കാം. പ്രളയസമയത്ത് പമ്പയിലും തീരത്തും അടിഞ്ഞുകൂട്ടിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഹിൽ ടോപ്പിലാണ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.