പത്തനംതിട്ട: സന്ദീപിെൻറ മൃതദേഹത്തിലുണ്ടായിരുന്നത് ആഴത്തിലുള്ള 13 കുത്തുകളടക്കം 20 ഓളം മുറിവുകൾ. ഹൃദയം പിളർത്തിയ കുത്താണ് മരണത്തിനിടയാക്കിയത്.
'സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട്' എന്ന് അലർച്ചയോടെ ജിഷ്ണു പറയുന്നത് കേട്ടവരുണ്ട്. ആൾക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് ശ്വാസമെടുക്കാൻ പാടുപെടുന്ന സന്ദീപിനെയാണ്.
ജിഷ്ണുവിനെതിരെ അക്രമാസക്തമായ സമരം നടത്തിയതടക്കം ആറ് കേസുണ്ട്. ഇതിൽ ഭവനഭേദനം, പിടിച്ചുപറി എന്നിവയുമുണ്ട്. തുടർച്ചയായ അക്രമസംഭവങ്ങളുടെ പേരിൽ സംഘടന നടപടിയെടുത്ത് പുറത്താക്കിയ ആളാണ് ജിഷ്ണു എന്ന് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ പറയുേമ്പാഴും സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ജിഷ്ണു യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലാണ് അറിയപ്പെടുന്നത്.
പത്തനംതിട്ട: സന്ദീപ് കൊല്ലെപ്പട്ടത് ശനിയാഴ്ച പിറന്നാൾ ആഘോഷിക്കാനിരിക്കെ. തെൻറ പ്രിയപ്പെട്ടവന് പിറന്നാൾ സമ്മാനമായി നൽകാൻ വാങ്ങിയ ചുവന്ന ഷർട്ട് മൃതദേഹത്തിൽ വെച്ച് ഭാര്യ സുനിത വിതുമ്പുന്നത് കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് മൂന്നുമാസമായ കുഞ്ഞുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിലായിരുന്നു സുനിത. 2017ലായിരുന്നു സന്ദീപിെൻറ വിവാഹം. പെരിങ്ങരയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സന്ദീപിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.