തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്.
കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് ടോൾപ്ലാസ വഴി സൗജന്യമായി കടന്നുപോകാം. ഇതിന് ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖയും തുടർന്ന് സൗജന്യ പാസും ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.
ടോൾപ്ലാസ പരിസരത്തെ വെള്ളക്കെട്ട് ഒരാഴ്ച കൊണ്ട് പരിഹരിക്കും. ഇതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് പുരോഗമിക്കുകയാണ്. തിരുവല്ലം ജംങ്ഷനിൽ പുതിയ പാലത്തിന് ഒരു മാസത്തിനകം ടെണ്ടർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിന് പാലക്കാട് ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധർ റിപ്പോർട്ട് തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.