തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമങ്ങളിലെ പ്രതികൾക്കായി സ്റ്റുഡൻറ്സ് സെൻററിലും കോളജ് ഹ ോസ്റ്റലിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തിയ കേൻറാൺമെൻറ് എസ്.ഐയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്ത കർക്ക് പൊലീസ് മർദനം. കേൻറാൺമെൻറ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ്.ഐ ആർ. ബിനുവിനെയാണ് ആ ചുമതലയിൽനിന്ന് ഒഴിവാക്കിയത്.
പകരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ടിരുന്ന എസ്.ഐ ഷാഫിയെ വീണ്ടും ക്രമസമാധാന ചുമതലയുള്ള എസ്.ഐയായി നിയമിച്ചു. യൂനിവേഴ്സിറ്റി കോളജ് സംഭവത്തിൽ ശരിയായ അന്വേഷണം നടത്തുകയും പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്ത എസ്.ഐയെയാണ് ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തുടർന്നാണ് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കെ.എസ്.യു പ്രവർത്തകർ കേൻറാൺമെൻറ് സ്റ്റേഷൻ ഉപരോധിച്ചത്.
രണ്ടാഴ്ച മുമ്പാണ് ബിനു കേൻറാൺമെൻറ് എസ്.ഐയായി ചുമതലയേറ്റത്. യൂനിവേഴ്സിറ്റി കോളജ് വിഷയവുമായി മാറ്റത്തിന് ബന്ധമില്ലെന്നും സി.ഐയാണ് ഇവിടെ എസ്.എച്ച്.ഒയെന്നും അദ്ദേഹമാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
എസ്.ഐയെ ചുമതലയിൽനിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് സ്റ്റേഷൻ ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു സംസ്ഥാന സമിതിയംഗങ്ങളായ ആർ.വി. മേഘ, മാത്തുക്കുട്ടി, ബാഹുൽകൃഷ്ണ, ജില്ല സെക്രട്ടറി സെയ്ദാലി കായ്പ്പാടി, അഖിൽ കാരാത്തല എന്നിവർക്കാണ് പൊലീസ് മർദനത്തിൽ പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.