തിരുവനന്തപുരം: പഠനാന്തരീക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യ ൂനിവേഴ്സിറ്റി കോളജില്‍നിന്ന് ടി.സി വാങ്ങിപ്പോയത് 187 വിദ്യാർഥികള്‍. ഉന്നതവിദ്യാഭ് യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയിൽ രേഖാമൂലം അറിയിച്ച കണക്കാണിത്. മാനസിക പീഡനത്തെതുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനി കോളജില്‍നിന്ന് വിടുതൽ വാങ്ങിപ്പോയി. വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിനെതുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി യൂനിയെൻറ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. യൂനിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യരീതിയിലല്ല യൂനിയന്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത്. വിദ്യാര്‍ഥികളുടെ സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ച് യൂനിയെൻറ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ കാഴ്ചക്കാരായി നില്ക്കുന്നു.
ശാരീരിക അവശതകള്‍ ഉള്ള വിദ്യാര്ഥികളെപോലും സമരത്തില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെ ആശ്രയിക്കാത്ത വിദ്യാര്‍ഥികളുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എന്നാൽ, ആ റിപ്പോർട്ടിന്മേൽ ആകെയുണ്ടായത് കോളജിലെ 28 ഭാഷാധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നത് മാത്രമാണ്. യൂനിയൻ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങളിലൊന്നും ഒരു നടപടിയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.