ഒരു കാമ്പസിൽ ഒരു വിദ്യാർഥി സംഘടനയെന്ന നിലപാട്​ അംഗീകരിക്കാനാകില്ല -കാനം

കോട്ടയം: ഒരു കാമ്പസിൽ ഒറ്റ വിദ്യാർഥി സംഘടനയെന്ന നിലപാട്​ ശരിയല്ലെന്ന്​ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ. ഇത്​ അംഗീകരിക്കാനാകില്ല. കേരളത്തിൽ, പ്രത്യേകിച്ച്​ തിരുവനന്തപുരത്ത്​ എം.ജി. കോളജ് അടക്കമുള്ള ചില കലാലയങ്ങളിൽ ഇൗ സ്​ഥിതിയുണ്ട്​. ഒരു കാമ്പസിലെ മുഴുവൻ വിദ്യാർഥികളും ആ സംഘടനയുടെ ആശയത്തെ അംഗീകരിക്കുന്ന സ്​ഥിതിയുണ്ടായാൽ ഇത്​ അനുവദിക്കാം. മർദിച്ചോ ഭീഷണിപ്പെടുത്തിയോ ഇത്തരം സാഹചര്യം സൃഷ്​ടിക്കുന്നത്​ ശരിയല്ല.

എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ജനാധിപത്യപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്​ഥിതി ഒരിടത്തും ഉണ്ടാകരുത്​. യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - Thiruvanathapuram University - Kanam Rajendran - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.