കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭ സ്ഥാനാർഥിയാകുന്നതിൽ ഏവർക്കും പൂർണ യോജിപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥാനാർഥിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ഒരു രീതിയുണ്ട്. അന്തിമ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഒരു വ്യക്തി എന്ന നിലയിൽ അച്ചു മിടുമിടുക്കിയാണ്. ഞങ്ങൾക്ക് പരിപൂർണ സമ്മതമുള്ള ഞങ്ങളുടെ കൊച്ചുമോളാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
താൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തിപ്പൊക്കുന്നില്ല. അത് പഴയ കഥയാണ്. അഭിപ്രായം ചോദിച്ച ശേഷം തീരുമാനം എടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സീനിയോരിറ്റി നോക്കിയാൽ പ്രതിപക്ഷ നേതാവാകാൻ പലരുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് മികച്ച പ്രവർത്തനമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.