കരിങ്കല്ലിനെക്കാൾ കഠിന ഹൃദയമുള്ളവരാണ് കല്ലിടാൻ നിർദേശിക്കുന്നതെന്ന് തിരുവഞ്ചൂർ

നട്ടാശ്ശേരി (കോട്ടയം): കരിങ്കല്ലിനെക്കാൾ കഠിന ഹൃദയമുള്ളവരാണ് കല്ലിടാൻ നിർദേശിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കെ റെയിലുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന കോട്ടയം നട്ടാശ്ശേരിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേക്കായി സ്ഥാപിച്ച കല്ല് നാട്ടുകാർ എടുത്ത് കളയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

സർവേ നടപടികളിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറണം. പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണം. നാട്ടുകാരെ ഉപദ്രവിക്കരുത്. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേക്കെത്തുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവർ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു.

പാവങ്ങള്‍ നല്‍കുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവരെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നു പോകണം. യാതൊരു ഉത്തരവുമില്ലാതെ വീടുകളുടെ അടുക്കളയില്‍ വരെ കല്ലിടുകയാണ്. കല്ലിന് ഹൃദയമില്ലല്ലോ എന്നും കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണ് തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Thiruvanchoor Radhakrishnan says that people who are hard-hearted are advised to throw stones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.