തിരുവനന്തപുരം: ദക്ഷിണമേഖല എ.ഡി.ജി.പിയായിരുന്ന േഹമചന്ദ്രെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്. െഎ.ടി) അന്വേഷണം അട്ടിമറിക്കാൻ ശ്രമിെച്ചന്ന് സോളാർ കമീഷൻ റിപ്പോർട്ട്. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും നിയമസഭാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഇടപെടലുകളെക്കുറിച്ച് കാര്യമായി ഒരന്വേഷണവും നടത്തിയില്ല. ഇതു പ്രേത്യക അന്വേഷണ സംഘത്തിെൻറ പ്രവര്‍ത്തനംതന്നെ സംശയാസ്പദമാക്കി. കേസ് ഡയറിയും മൊഴികളും ഫോണ്‍ രേഖകളും ലഭ്യമായ ഡിജിറ്റൽ തെളിവുകളും വേണ്ടവിധം പരിശോധിച്ചില്ല. പരാതികളിലൂടെയും അല്ലാതെയും സരിത ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ സംബന്ധിച്ചും ടീം സോളാര്‍ അഴിമതിക്കേസിലും കൃത്യമായ അന്വേഷണമുണ്ടായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ആഭ്യന്തരവും വിജലൻസും കൈകാര്യം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പൊലീസ് സംവിധാനം ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെയും സംഘത്തെയും ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തി. എന്നാല്‍, തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ല.
മുൻ സംസ്ഥാന പൊലീസ് മേധാവി ബാലസുബ്രഹ്മണ്യം, ടി.പി. സെൻകുമാർ, എസ്.െഎ.ടി തലവൻ ഹേമചന്ദ്രൻ, ഡിവൈ.എസ്.പി പ്രസന്നൻ നായർ തുടങ്ങിയവർ സംശയാസ്പദമായ രീതിയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. വാക്കാലുള്ളതും രേഖാമൂലം ഉള്ളതുമായ മറ്റു തെളിവുകളുടെ പിൻബലം ഉള്ളതിനാൽ അഴിമതി തടയൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കുന്നത് സർക്കാർ പരിഗണിക്കണം.
അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദും ഉമ്മൻ ചാണ്ടിയെ കഴിയുന്നതുപോലെയൊക്കെ സഹായിച്ചിട്ടുണ്ട്. തമ്പാനൂർ രവിയും ബെന്നി ബെഹനാനും സഹായിച്ചു. ഇക്കാര്യങ്ങളിലും കാര്യമായ പരിശോധനകൾ ഉണ്ടായില്ല.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ സലിംരാജ്, ജിക്കുമോൻ ജേക്കബ്, ടെനിജോപ്പൻ എന്നിവരുടെ മൊബൈൽ ഫോണുകളിൽനിന്ന് മുഖ്യമന്ത്രി മിക്കവാറും എല്ലാ ദിവസവും ബന്ധപ്പെട്ടിരുന്നതായി കത്തിലും മൊഴിയിലും സരിത ചൂണ്ടിക്കാട്ടിയിരുന്നു. സരിതയുടെ രണ്ട് മൊബൈൽ ഫോണുകളിൽനിന്നും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ രണ്ട് ലാൻഡ് ഫോണുകളിലേക്ക് നിരവധിതവണ ഫോൺ വിളികൾ ഉണ്ടായിരുെന്നന്നതും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, സരിതയുടെ മൊബൈലിലേക്ക് മുഖ്യമന്ത്രിതന്നെയോ അതല്ല മുഖ്യമന്ത്രിക്കുവേണ്ടിയോ ആരെങ്കിലും വിളിച്ചിരുന്നോ എന്നത് അന്വേഷണ ഭാഗമായി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല.
മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കാൻ പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചു. കേസ് ഡയറികളും മറ്റു തെളിവുകളും പരാമർശിച്ച് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും പൊലീസുകാരും അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനും ശ്രമിച്ചില്ല. ഇതെല്ലാം പരിഗണിക്കുേമ്പാൾ ആരോപണങ്ങളിൽ അടിസ്ഥാനമുണ്ടെന്ന് കമീഷൻ കണ്ടെത്തിയ വസ്തുതകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.