എതിര്‍പ്പ് പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: ഡി.സി.സി പ്രസിഡന്‍റുമാരെ നിയമിച്ചതിലുള്ള എതിര്‍പ്പ് പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എതിര്‍പ്പുകള്‍ പരസ്യമാക്കാനില്ളെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഒരു ജില്ലയിലെയും ഡി.സി.സി പ്രസിഡന്‍റുമാരുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ല. അതില്‍ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല. ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്‍േറതായ നയമുണ്ട്. പുതിയ തലമുറ ഡി.സി.സി അധ്യക്ഷന്മാരായതിനെ ആരും എതിര്‍ക്കുന്നില്ല.
സംസ്ഥാനത്ത് പൊലീസ് കേസുകളുടെ കാര്യത്തില്‍ ഒന്നുകില്‍ സൈലന്‍റ് അല്ളെങ്കില്‍ വൈലന്‍റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.

Tags:    
News Summary - thiruvanchoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.