അധ്യയന വർഷാരംഭത്തിൽ സ്കൂൾ ഓർമകൾ പങ്കിട്ടും വിദ്യാർഥികൾക്ക് ആശംസ നേർന്നും നടൻ രമേശ് പിഷാരടി. സ്കൂളിൽ താൻ ആദ്യമായി കൊണ്ടുപോയ ചോറ്റുപാത്രത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ താരംപങ്കുവെക്കുകയും ചെയ്തു.
'എന്‍റെ ആദ്യത്തെ ചോറ് പാത്രം (എനിക്ക് മുൻപ് എന്‍റെ സഹോദരങ്ങളും ഉപയോഗിച്ചതാണ്. അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്). കാലത്തിന്‍റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ... ഇന്ന് ഒരുപാട് കുരുന്നുകൾ ഒന്നാംതരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകർക്കാണ്. അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.' -രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.