ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, വെറുപ്പും വിഭജനവും വിതക്കുന്നവർക്കുള്ള മറുപടി -വി.ഡി. സതീശൻ

തിരുവനന്തപുരം: വെറുപ്പും വിഭജനവും വിതച്ച് വർഗീയതയിൽ നിന്നും രാഷ്ട്രീയം കൊയ്യാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് റഹീമിന്റെ മോചനത്തിനായി മലയാളികൾ സമാഹരിച്ച 34 കോടി രൂപയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

‘സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനാണ് കേരളം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിന്റെ വഴിയൊരുക്കിയത്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. മാതൃകയാണ് കേരളം. അഭിമാനമാണ് ഈ മനുഷ്യർ’ -സതീശൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - This is the real Kerala story - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.