രണ്ടുവർഷത്തോളം കോവിഡ് നമുക്കൊപ്പം ഉണ്ടാകുമെന്നാണ് വിദഗ്ധ വാദം. പിന്നാലെ മറ്റു വൈറസുകളും ബാക്ടീരിയകളും വരാനുണ്ടത്രെ. അൽപം മുന്നൊരുക്കം നടത്തിയാൽ വലിയ തട്ടലും മുട്ടലുമില്ലാതെ ഇൗ കാലവും കടന്നുപോകും. കൂടെ വരുംവർഷങ്ങൾക്കായി മുന്നൊരുക്കവും നടത്താം.
നിരവധി ജോലികൾ ഇനി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ...? വെയിറ്റേഴ്സ്, വിനോദ സഞ്ചാര മേഖല, ഹോസ്പിറ്റാലിറ്റി വ്യവസായം തുടങ്ങിയവ രണ്ടുവർഷത്തേക്കെങ്കിലും പഴയ മട്ടിലെത്തില്ല. അതിനാൽ, പുതിയ മേഖല തിരഞ്ഞെടുക്കാൻ ശ്രമിക്കണം.
ചില മേഖലകളിൽ ശ്രദ്ധിച്ചാൽ നമുക്ക് പിടിച്ചു നിൽക്കാം. ഇൻറർനെറ്റിനെ ചുറ്റിപറ്റിയാകും ഇനി ലോകം. തൊഴിൽ സാധ്യതയും ഇൗ മേഖലയിൽതന്നെ. വിഡിയോ എഡിറ്റിങ്, പരസ്യം തയാറാക്കൽ, വെബ്സൈറ്റ് നിർമാണം, ഒാൺലൈൻ വ്യാപാരം തുടങ്ങിയവക്കെല്ലാം വലിയ സാധ്യതയുണ്ട്.
ലോക്ഡൗൺ തൊഴിലില്ലാ പടയുടെ എണ്ണം ഇരട്ടിപ്പിച്ചു. പുതിയൊരു തൊഴിൽ കണ്ടെത്തൽ അത്ര എളുപ്പമല്ല. ഇൗ സമയം നമ്മുടെ കഴിവ് മെച്ചപ്പെടുത്താനും പുതിയ മേഖല കണ്ടെത്താനും വിനിയോഗിക്കാം.
നിങ്ങളുടെ ജോലി നിങ്ങൾതന്നെ കണ്ടെത്തണം. ഇതിനായി നിങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്താം. ഒാൺലൈൻ അധ്യാപനം, ഉപകരണ സംഗീതം പഠിപ്പിക്കൽ, വസ്ത്ര ഡിസൈനിങ് തുടങ്ങിയവ അധിക പരിശ്രമം വേണ്ടാത്ത മേഖലകളാണ്.
കോവിഡ് കാലത്ത് മാത്രമല്ല, എപ്പോഴും എന്തിനും ഏതിനും കണക്ക് സൂക്ഷിക്കുന്നത് നന്ന്. അത്യാവശ്യ കാര്യങ്ങൾക്കല്ലാെത ചെലവഴിക്കാതിരിക്കുക. ആർഭാടം വേണ്ട.
വലിയ തുക മുടക്കിയുള്ള വാങ്ങലുകൾ ഒഴിവാക്കുക. സമ്പാദ്യം ഉയർത്താനായി ഒാഹരിവിപണിയിലെ നിക്ഷേപം സൂക്ഷ്മതയോടെ മതി. ചെറിയ ചലനങ്ങൾപോലും കനത്ത നഷ്ടത്തിനു കാരണമാവും.
ഭാവിയിൽ എന്താകണമെന്ന ആശങ്കയിലാണോ... ധൈര്യമായി ആരോഗ്യ മേഖല തിരെഞ്ഞടുക്കാം. േകാവിഡ് സൃഷ്ടിച്ച അവസരങ്ങളിൽ അധികവും ആരോഗ്യ മേഖലയിലാണ്. ലോകം ആരോഗ്യപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു. കോവിഡ് പ്രതിരോധത്തിനായി മെഡിസിൻ വിദ്യാർഥികളെ വരെ ഉപയോഗപ്പെടുത്തുന്നു.
ഡോക്ടർമാരെയും നഴ്സുമാരെയും മാത്രമല്ല, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റുകൾ തുടങ്ങി എല്ലാവരെയും ലോകം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ പുതിയ അവസരങ്ങൾ ഉയർന്നുവരാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.