ആലപ്പുഴ: ഭൂമി-കായൽ കൈയേറ്റ വിവാദങ്ങൾക്കിടെ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ മന്ത്രി തോമസ് ചാണ്ടി പെങ്കടുത്തു. തെൻറ മണ്ഡലമായ കുട്ടനാട്ടിെല നെടുമുടി പൂപ്പള്ളി ജങ്ഷനിൽ നടന്ന സ്വീകരണ യോഗത്തിൽ തോമസ് ചാണ്ടിയായിരുന്നു അധ്യക്ഷൻ. കാനം രാജേന്ദ്രനെ മാലയിട്ട് സ്വീകരിച്ചാണ് തോമസ് ചാണ്ടി വേദിയിേലക്ക് ആനയിച്ചത്.
തനിക്കെതിരെ ചെറുവിരൽ അനക്കാൻപോലും അന്വേഷണസംഘത്തിന് കഴിയില്ലെന്ന് തോമസ് ചാണ്ടി പ്രസംഗത്തിൽ വെല്ലുവിളിച്ചു. വെല്ലുവിളികൾക്കോ തിരിച്ചടിക്കോ വേണ്ടിയല്ല ജനജാഗ്രത യാത്രയെന്ന് കാനം തിരിച്ചടിക്കുകയും ചെയ്തു.
തനിക്കെതിെര ഉയർന്ന ആരോപണങ്ങളുടെ പേരിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിെൻറ മുഖത്തുനോക്കി നടത്തിയ വെല്ലുവിളി അവർ സ്വീകരിച്ചിട്ടിെല്ലന്ന് തോമസ് ചാണ്ടി പറഞ്ഞു. അന്വേഷണത്തിൽ തനിക്കെതിെര ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ വാർത്ത ചാനലിലെ ഉന്നതനാണ് തനിക്കെതിെര ഉയർന്ന ഭൂമികൈയേറ്റ വാർത്തകൾക്ക് പിന്നിൽ. അയാളുടെ ബന്ധുവിനെതിരെ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായിരുന്ന രാജമാണിക്യം നടപടി സ്വീകരിച്ചതാണ് പ്രകോപന കാരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ജാഥയുടെ നിലപാട് നിശ്ചയിക്കുന്നത് ക്യാപ്റ്റനും അതിലെ അംഗങ്ങളുമാണെന്ന് യോഗശേഷം വാർത്താസമ്മേളനത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നയാളല്ല അത് നിശ്ചയിക്കുന്നത്. ഒൗചിത്യവും അനൗചിത്യവും സംബന്ധിച്ച് തീരുമാനെമടുക്കേണ്ടത് താനല്ല, ചെയ്യുന്നവരാണ്.
പി.വി. അൻവറിനെ നിലമ്പൂരിൽ മാറ്റിനിർത്തിയത് ശ്രദ്ധയിൽെപടുത്തിയപ്പോൾ അദ്ദേഹം സി.പി.എം സ്വതന്ത്രനാണെന്നും തോമസ് ചാണ്ടി എൽ.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.പിയുടെ നേതാവാണെന്നുമായിരുന്നു വിശദീകരണം.
തെൻറ നിയോജകമണ്ഡലത്തിൽ നടക്കുന്ന എൽ.ഡി.എഫിെൻറ ജാഥയിൽ അധ്യക്ഷത വഹിക്കാൻ തോമസ് ചാണ്ടിക്ക് അവകാശമുണ്ടെന്നും ജനാധിപത്യപരമായ അവകാശം നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും നികത്തും –മന്ത്രി
ആലപ്പുഴ: തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ സംഘത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ജനജാഗ്രത യാത്രവേദിയിൽ പറഞ്ഞതെന്ന വിശദീകരണവുമായി മന്ത്രി തോമസ് ചാണ്ടി.
താൻ ഭൂമി ൈകയേറിയിട്ടില്ല. വഴിയിൽ മണ്ണിട്ട് നികത്തുകയാണ് ചെയ്തത്. അല്ലാതെ ഞാൻ കുഴിയിലൂടെ നടക്കണോയെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കേവ അദ്ദേഹം ചോദിച്ചു.
മണ്ണിട്ട് നികത്തുന്നത് പുരയിടം വൃത്തിയാക്കുന്നതിെൻറ ഭാഗമാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കുട്ടനാട്ടിലെ തെൻറ 44 പ്ലോട്ടുകളിലേക്കുള്ള വഴിയും മണ്ണിട്ട് നികത്താനുണ്ട്. അവിെടയും മണ്ണിട്ട് നികത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.