തിരുവനന്തപുരം: റവന്യൂമന്ത്രികൂടി നടപടി ആവശ്യപ്പെട്ടതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ തീരുമാനം നിർണായകം. തോമസ് ചാണ്ടി രാജിെവക്കാൻ തയാറായില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, കലക്ടറുടെ റിപ്പോർട്ട് വന്നിട്ടും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കർശനനടപടി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതുവരെ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇൗ വിഷയം ചർച്ചയാകുമോയെന്നും വ്യക്തമല്ല. ഇൗ വിഷയത്തിൽ വളരെ കരുതലോടെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്വന്തം നിലക്ക് നടപടിയെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തുടർ കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നുമാണ് റവന്യൂ മന്ത്രിക്ക് സി.പി.ഐ നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം. കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം സര്‍ക്കാറിന് നല്‍കണമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചതും.
ഇപ്പോൾ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത് മുന്നണിക്കും സർക്കാറിനും ദോഷം ചെയ്യുമെന്ന നിലപാട് മുന്നണിക്കുള്ളിലുമുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിേലറി ഒരു വർഷത്തിനുള്ളിൽതന്നെ രണ്ട് മന്ത്രിമാർ രാജിെവച്ചിട്ടുണ്ട്. ആ രണ്ടു പേരും ഇപ്പോൾ കുറ്റമുക്തരായ അവസ്ഥയിലാണ്.
ആ സാഹചര്യത്തിൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാരുടെ രാജി വാങ്ങുന്നത് ശരിയല്ലെന്ന നിലപാടും മുന്നണിയിലുണ്ട്. എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ നടക്കുന്ന മേഖലാ ജാഥകൾക്ക് ശേഷമോ സി.പി.എം, സി.പി.െഎ പാർട്ടി സമ്മേളനങ്ങൾക്ക് ശേഷമോ മന്ത്രിസഭയിലെ ചില മന്ത്രിമാരെ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണറിയുന്നത്. ആ സാഹചര്യത്തിൽ ധിറുതി പിടിച്ചുള്ള തീരുമാനം വേണ്ടെന്ന അഭിപ്രായവുമുണ്ട്. ബന്ധുനിയമന കേസിൽ കുറ്റമുക്തനായ ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള സാധ്യത കുറവായതിനാൽ എൻ.സി.പിക്കും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനോട് അത്ര താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.