എ.ജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്കെതിരെന്ന്

തിരുവനന്തപുരം: കായൽകൈയേറ്റം സംബന്ധിച്ച അഡ്വക്കെറ്റ് ജനറലിന്‍റെ നിയമോപദേശം മന്ത്രി തോമസ് ചാണ്ടിക്ക് എതിരെന്ന് സൂചന. കൈ‍യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ കണ്ടെത്തലുകൾ തള്ളാനാകില്ലെന്നാണ് നിയമോപദേശം. 

കലക്ടറുടെ റിപ്പോർട്ടിന് നിയമസാധുതയുണ്ട്. വിഷയത്തിൽ സർക്കാർ തുടർ നിയമനടപടികളിലേക്ക് പോകേണ്ടിവരും. കൂടാതെ ഹൈകോടതി വിധി കൂടി പരിഗണിച്ച് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും എ.ജി നിയമോപദേശം നൽകി‍യതായാണ് റിപ്പോർട്ട്. നിലവിലുള്ള കൈയേറ്റം സ്ഥിരീകരിക്കാവുന്ന സാഹചര്യമാണുള്ളതെന്നും എ.ജി നിയമോപദേശം നൽകി‍യിട്ടുണ്ട്.  

അപ്രധാനവു​ം അവാസ്​തവവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്​ടർ നൽകിയിട്ടുള്ള റിപ്പോർട്ട്​ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്​ മന്ത്രി തോമസ്​ ചാണ്ടി നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മന്ത്രിയായി ചുമതല​യേ​റ്റതേ​ാടെ ചില തൽപര കക്ഷികൾ ആസൂത്രിതമായി ത​​ന്‍റെ അന്തസും ജീവിതവും തകർക്കാൻ വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾക്കൊപ്പം ചേർന്ന്​ ഇൗ കക്ഷികളുടെ കൈയിലെ ഉപകരണമായി കലക്​ടർ മാറിയിരിക്കുകയാണെന്നും ഹരജിയിൽ തോമസ്​ ചാണ്ടി ആരോപിച്ചിരുന്നു. 

തോമസ് ചാണ്ടി വിഷയത്തിൽ ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല എൽ.ഡി.എഫിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Thomas Chandy Land Encroachment: A.G Law Advice Out -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.