ആലപ്പുഴ: കുട്ടനാട് മാർത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിർമാണം മുൻ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർേവൾഡ് ടൂറിസം കമ്പനി തന്നെയാണ് അനധികൃത നിർമാണം നീക്കിയത്. സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കൽ.
നിലം നികത്താനായി നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്. നികത്താനായി ഉപയോഗിച്ച മണ്ണും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കൈയേറിയും ആണ് ഇവിടെ തോമസ് ചാണ്ടി നിയമലംഘിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.