തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം, രാജി ഉൾപ്പെടെ വിഷയങ്ങളിൽ എൽ.ഡി.എഫ് അന്തിമ തീരുമാനം കൈക്കൊള്ളെട്ടയെന്ന നിലപാടിൽ സി.പി.എം. ഭൂമി കൈേയറ്റം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ പരിശോധന വേണമെന്ന നിലപാടും സി.പി.എം കൈക്കൊണ്ടതായാണ് വിവരം. വെള്ളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട നിയമോപദേശം തോമസ് ചാണ്ടിക്കുള്ള അവസാന അവസരമാണെന്ന വിലയിരുത്തലിലാണ് സി.പി.എം. രാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിയാണെന്നും വിവാദം മുന്നണിക്കും സർക്കാറിനും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുവെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് തോമസ് ചാണ്ടി. ആ സാഹചര്യത്തിൽ രാജി സംബന്ധിച്ച കാര്യം അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്.
മുമ്പ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിെവച്ചത് അവർ സ്വയം തീരുമാനിച്ചാണ്. ഭൂമി കൈയേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള എ.ജിയുടെ നിയമോപദേശവും സെക്രേട്ടറിയറ്റ് ചർച്ച ചെയ്തു. മന്ത്രി എ.കെ. ബാലൻ നിയമോപേദശം സംബന്ധിച്ച കാര്യങ്ങൾ യോഗെത്ത അറിയിച്ചു. ഗുരുതരമായ പ്രശ്നങ്ങളൊന്നും നിയമോപേദശത്തിൽ ഇല്ലെന്ന് അറിയിച്ചതായാണ് വിവരം. കൈയേറ്റ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്ന അഭിപ്രായവും സെക്രേട്ടറിയറ്റിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.