കുട്ടനാട്: മന്ത്രിസ്ഥാനമൊഴിഞ്ഞ ആദ്യ ദിവസം പൂർണ വിശ്രമത്തിലായിരുന്നു തോമസ് ചാണ്ടി. വീടിനോട് ചേർന്നുള്ള ഓഫിസിൽ മന്ത്രിയായിരുന്നപ്പോൾ കണ്ടിരുന്ന പതിവ് തിരക്ക് ഒന്നുംതന്നെയില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ തന്നെ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ നേരിട്ട് കാണാനും ഫോൺ വഴി ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും എം.എൽ.എ ഫിസിയോതെറാപ്പിയിലാണെന്ന വിവരമാണ് ലഭിച്ചത്. പാർട്ടി പ്രവർത്തകർ കാണാനെത്തിയെങ്കിലും കഴിഞ്ഞില്ല. ചേന്നങ്കരി വെട്ടികാട് വീട്ടിൽ രാവിലെ മുതൽ ഫിസിയോതെറാപ്പിക്ക് വിധേയനായിരുന്നു അദ്ദേഹം.
തുടർന്ന് ബന്ധുക്കളുമായി സമയം ചെലവഴിച്ചു. 18ന് തോമസ് ചാണ്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹമായതിനാൽ ബന്ധുക്കളെല്ലാം വിദേശങ്ങളിൽനിന്ന് വീട്ടിലെത്തിയിട്ടുണ്ട്. ശാരീരികമായും മാനസികമായുമുള്ള ബുദ്ധിമുട്ടുകളും തിരക്കും ഒഴിവാക്കി തോമസ് ചാണ്ടി ബന്ധുക്കളും കുടുംബത്തിലെ കുട്ടികളുമായും സമയം സന്തോഷപൂർവം ചെലവഴിച്ചു. ഇടക്ക് മാധ്യമങ്ങളിലൂടെ വന്ന വാർത്തകളും അൽപനേരം വിലയിരുത്തി.
സുപ്രീംകോടതിയിൽ ഹരജി നൽകുന്നതിന് ഹൈകോടതിയിൽനിന്ന് ലഭിക്കേണ്ട വിധിപ്പകർപ്പിനെ കുറിച്ച് ഇടക്ക് തോമസ് ചാണ്ടി ഓഫിസിലെ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. നാലുപതിറ്റാണ്ടുകാലം കുവൈത്തിലെ സാമൂഹിക വ്യവസായിക മേഖലയിലുള്ള തോമസ് ചാണ്ടിയുടെ ചില സുഹൃത്തുക്കളും അവിടെനിന്ന് വിളിച്ചു. അൽപനേരം ആദ്യം വിളിച്ച കുറച്ചുപേരുമായി മാത്രം സംസാരിച്ചുws
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.