ആലപ്പുഴ: തോമസ് ചാണ്ടി ഭൂമി കൈയേറിയ വിഷയത്തിൽ തുടരന്വേഷണത്തിന് കലക്ടർ ടി.വി. അനുപമ കുട്ടനാട് തഹസിൽദാർക്ക് നിർദേശം നൽകി. പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂപരിഷ്കരണ നിയമപ്രകാരം നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുറമ്പോക്ക് വഴിയും സർക്കാർവക മിച്ചസ്ഥലവും തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി നികത്തി കൈവശം വെച്ചതായി കലക്ടർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കൃഷിക്ക് വെള്ളം വറ്റിക്കുന്ന സമയത്ത് സർവേ ടീമിനെ നിയോഗിച്ച് റീസർവേ നടത്തണമെന്നും കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമം, ഭൂസംരക്ഷണ ചട്ടം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്. കൈയേറ്റഭൂമി അളക്കുന്നതിെൻറ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വരുംദിവസങ്ങളിൽ നടപടി തുടങ്ങുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.