ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും പണം നൽകുമോയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ ഇതിലും ബുദ്ധിമുട്ടുണ്ടാവുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ശമ്പളം പൂര്‍ണമായി പിന്‍വലിക്കാൻ അനുമതി നല്‍കണമെന്നും ആർ.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച മൂന്ന് മണിക്ക് ധനകാര്യസെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും ഐസക് വ്യക്തമാക്കി.

ട്രഷറി വഴി ശമ്പളം നൽകുന്നതിന് 1,200 കോടി രൂപയുടെ നോട്ടുകൾ ലഭ്യമാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

 

Tags:    
News Summary - thomas isac on notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.