തിരുവനന്തപുരം: പ്രഖ്യാപിച്ച സാലറി കട്ടിൽ മാറ്റമില്ലെങ്കിലും മൂന്ന് ആശ്വാസ നിർദേശങ്ങൾ മുന്നോട്ടുെവച്ച് ധനമന്ത്രി ഡോ. തോമസ് െഎസക്. ഇവയിൽ ഒന്ന് നടപ്പാക്കാമെന്ന് ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.
•നേരത്തെ പിടിച്ച ഒരുമാസം ശമ്പളം ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വഴി അടുത്തമാസം വായ്പയായി നൽകാം. പലിശ സർക്കാർ നൽകും. എന്നാൽ അടുത്ത ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കും.
•മാസം മൂന്ന് ദിവസം വീതം ശമ്പളം മാർച്ച് വരെ പിടിക്കും. ഒാണം അഡ്വാൻസ്, പ്രോവിഡൻറ് ഫണ്ട് വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് അടക്കം മറ്റൊരു ഇളവും നൽകില്ല.
•ഒാണം അഡ്വാൻസ്, പി.എഫ് വായ്പ, ഭവന വായ്പ തിരിച്ചടവിന് സാവകാശം.
ഏത് നിർദേശം വേണമെന്ന് ബുധനാഴ്ച തന്നെ എഴുതി അറിയിക്കാൻ ധനമന്ത്രി സംഘടനകളോട് ആവശ്യപ്പെട്ടു. മറുപടി ലഭിച്ച ശേഷം വീണ്ടും ചർച്ച നടത്തിയാകും അന്തിമ തീരുമാനം. യോജിപ്പ് പ്രകടിപ്പിച്ച സി.പി.എം അനുകൂല സംഘടനകൾ ഒാപ്ഷൻ അറിയിക്കാമെന്ന് വ്യക്തമാക്കി. ജീവനക്കാരുടെ സമ്മതത്തോടെയേ പിടിക്കാവൂ എന്ന് സി.പി.െഎ സംഘടനകൾ നിലപാെടടുത്തു. യു.ഡി.എഫ് സംഘടനകൾ സാലറി കട്ടിനോട് വിയോജിച്ചു. സമരംചെയ്യുമെന്ന മുന്നറിയിപ്പും നൽകി. സമാന നിലപാടാണ് ബി.ജെ.പി സംഘടനകളും സ്വീകരിച്ചത്.
കഴിഞ്ഞ മന്ത്രിസഭാേയാഗമാണ് സാലറി കട്ട് തീരുമാനിച്ചത്. ഏപ്രിലിൽ ഇത് പി.എഫിലിടാനും അതുവരെ ഒമ്പത് ശതമാനം പലിശ നൽകാനും ജൂണിന് ശേഷം പിൻവലിക്കാൻ അനുവദിക്കാനുമായിരുന്നു നിർദേശം. ധനമന്ത്രി തുടർന്ന് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പലരും വിയോജിച്ചു. ജീവനക്കാരുടെ എതിർപ്പ് ശക്തമായതോടെ ഭരണാനുകൂല സംഘടനകളും പിന്നീട് എതിർത്തു. തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തി നിർദേശങ്ങൾ മുേന്നാട്ടുെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.