തിരുവനന്തപുരം: കേന്ദ്രം ഇന്ധനനികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനം കുറക്കില്ലെന്ന് മന്ത്രി തോമസ് െഎസക്. അരുൺ ജെയ്റ്റ്ലി വന്ന ശേഷം പെട്രോളിന് ഒമ്പത്, ഡീസലിന് 14 രൂപ വീതം നികുതി വർധിപ്പിച്ചിരുന്നു. ഇത് പൂർണമായി കുറച്ചാലേ സംസ്ഥാനം കുറക്കൂ.
ജെയ്റ്റ്ലി വർധിപ്പിച്ച നികുതിയുടെ 10 ശതമാനം കുറക്കുകയും 90 ശതമാനം നിലനിർത്തുകയും ചെയ്ത ശേഷം സംസ്ഥാനങ്ങൾ കുറക്കണമെന്ന് ആവശ്യപ്പെടുന്നതിൽ അർഥമില്ല.
ബി.ജെ.പി അധികാരത്തിൽ വന്ന സമയത്തെ നിരക്കിലേക്ക് നികുതി കുറഞ്ഞാൽ സംസ്ഥാനത്തിന് 600-700 േകാടിയുടെ വരുമാനം കുറയും. അത് സഹിക്കാൻ സംസ്ഥാനം തയാറാണെന്നും ഇപ്പോൾ കുറച്ചതിലെ രാഷ്ട്രീയം ജനം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.