ആലപ്പുഴ: കാലി വിൽപന നിയന്ത്രിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സർക്കാർ നിയമ സഹായം തേടുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് െഎസക്. മൃഗബലി ആകാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. തിന്നാൻവേണ്ടി കൊല്ലാൻ പാടില്ല എന്ന് കോടതി പറയട്ടെ. കേന്ദ്ര സർക്കാറിെൻറ ധാർഷ്ട്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ഭക്ഷണക്രമം അടിച്ചേൽപിക്കാനാണ് ശ്രമം. ഈ പ്രതിസന്ധി മറികടക്കാൻ ഇവിടെയുള്ള കാലികളെ കേന്ദ്രം വില നൽകി തിരിച്ചെടുക്കണം. ജനങ്ങളുടെ മേലുള്ള കൈയേറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാലി വിൽപന നിയന്ത്രണത്തിനെതിരെ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ല കമ്മിറ്റി ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.